Posts

ഏഴാം ക്‌ളാസ്സിലെ ഗിലാനി :-)

Image
                 വിനുവും ഞാനും സഹപാഠികളായിരുന്നു. പത്ത് വരെ ഒരുമിച്ചുണ്ടായിരുന്നു. പിന്നീട് നമ്മൾ രണ്ടും രണ്ട് വഴിക്കായ്. ഞാൻ പട്ടാളത്തിൽ ചേർന്നു. അവൻ പിന്നീട് റെയിൽവെയിലും ജോലി തേടി പോയി എന്നറിഞ്ഞിരുന്നു. ഈയിടെയാണ് സോഷ്യൽ മീഡിയയിൽ അവനെ കണ്ടു പിടിച്ചത്. 29 വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ നമ്മൾ  ഫോൺ വിളിച്ച് ആഘോഷിച്ചു. അപ്പോഴാണ് അവന്റെയും. അവനെ പോലുള്ള ആ പഴയ ചങ്ക് സിന്റെയും ഓർമ്മകൾ തുളുമ്പുന ഏഴാം ക്ലാസിലെ രസകരമായ ഒരു സംഭവം എന്റെ തലയിലെ ആർക്കൈവ്സിൽ നിന്നും റിക്കവർ ചെയ്തെടുത്തത്. പഠിപ്പിസ്റ്റുകളെയും എലൈറ്റുകളെയും അന്നത്തെ സമ്പ്രദായ പ്രകാരം ഏഴ് എ യിൽ ആക്കിയിരുന്നു. എന്റെ ക്ലാസ് ഏഴ് സി യിൽ എന്നെപ്പോലുള്ള ചോദിക്കാനും പറയാനുമില്ലാത്ത കുറെയെണ്ണം.  അന്നത് അറിയാത്തതു കൊണ്ടും അറഞ്ഞാലും പ്രത്യകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാലും ആ വക കാര്യങ്ങൾ എന്നെ അലട്ടിയതേയില്ല. സങ്കടപ്പെട്ടത് ആറിൽ ഒന്നിച്ചുണ്ടായിരുന്ന രണ്ട് ചങ്ക്സ് കൂടെയില്ലാതെ പോയതിനാലാണ്.  അമ്പൻ ദാമോരനും ചിത്രയും . അമ്പൻ തോറ്റു പോയതാണ്. (സത്യത്തിൽ  കാലമ്മാറ് തോപ്പിച്ചതാണ്. !! ) ചിത്ര ഏഴ് എ യിൽ നേരത്തെ പറഞ്ഞ എലൈറ്റ് ക്ലാസിൽ. പക